
ഒരു വെടിയൊച്ചയില്‍ കുതറിയ പക്ഷിച്ചിറകിനേക്കാള്‍
വേഗത്തില്‍ വാക്കുകള്‍ മൌനപ്പെട്ടു പറന്നുപോയി.
ആകാശത്തിലെ ഇരുട്ട് മണ്ണിലേക്ക് കൊമ്പോട് കൊമ്പ് ഞാന്നുകിടന്നു.
ഇപ്പോള്‍ നിങ്ങള്‍ ഇരുട്ടത്ത് നായ് കോലം കെട്ടി പതിയിരിക്കുന്നു.
ഞങ്ങളുടെ കണ്ണുകള്‍ ചോദിക്കുന്നു നാവുകളും വാക്കുകളും ചോദിക്കുന്നു.
നിങ്ങളറിയുക ഇവിടെ തുടിച്ചുയരുന്ന കൈകള്‍ ഓരോകല്ല് കരുതുമെന്ന് എറിയുമെന്ന്
എഡിറ്റോറിയല്‍
ഇന്‍തിഫാദ
2 comments:
good
keep it up---
Thanks
Post a Comment