paintedcolours

paintedcolours

Sunday, November 4, 2007

മാറ്റമില്ലാത്ത ലോകം

ആമുഖം ...
ഇത് ഒരു മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍റെ പോസ്റ്ററിലെ വരികളാണ്....
കൂടെ വി എസ് അച്ചുതാനന്ദനും മോഹന്‍ലാല്‍ തലയില്‍കെട്ടും കെട്ടി ബുള്ളറ്റിലിരിക്കുന്ന പടവും.

വരികള്‍ ഇങ്ങനെ...

ഇവിടെ ഉള്ളതെല്ലാം മുന്‍പ് ഇവിടെ ഉണ്ടായിരുന്നതാണ്.
ഇനി ഉണ്ടാവുന്നതെല്ലാം ഇവിടെ ഉള്ളതുതന്നെ..
കടന്നുപോയവയെയെല്ലാം ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരും.
അങ്ങനെ മാറ്റം പോലും മാറ്റമില്ലാത്തതായിരിക്കും..

തക്കുടു

Thursday, October 25, 2007

മഞ്ഞുതുള്ളികള്‍

പുലര്‍കാലത്തില്‍ പുല്‍നാന്പുകളില്‍ തങ്ങുന്ന
മഞ്ഞുതുള്ളികളെ നോക്കിയിരിക്കാനായിരുന്നു എനിക്കിഷ്ടം
പുല്‍നാന്പുകളിലൂടെ ഊര്‍ന്നിറങ്ങാനായിരുന്നു മഞ്ഞുതുള്ളികള്‍ക്കിഷ്ടം
ഇപ്പോഴവ പുല്‍നാന്പുകളില്‍ വിശ്രമിക്കുന്നേയില്ല.

തീരത്തുനിന്നും

നിശയിലേകാന്തശയ്യയിലെന്തിനോ
നിറയുമെന്‍മിഴിപൂട്ടിക്കിടക്കവേ,
കരളിനുള്ളില്‍ പിടയ്ക്കുന്ന നോവിന്‍റെ
കനലുമെല്ലെയണയുവാന്‍ ശ്രമിക്കവേ
നേര്‍ത്തതെന്നലായൊഴുകിവന്നെത്തിയെന്‍
നീര്‍മിഴികളെ ചുണ്ടോടുചേര്‍ത്തതും
കാത്തുവെച്ചൊരെന്‍ മൂകസ്വപ്നങ്ങളെ
കോര്‍ത്തുനീനിന്‍റെ മാറോടണച്ചതും
മൃദുനിലാവിന്‍റെ നിശ്വാസ സൌരഭം
പടരുമെന്‍കിനാവുകള്‍ മാത്രമോ?

സബിത ശ്രീ

Wednesday, October 17, 2007

വേറെ ഒരെണ്ണം

നേരം പോയൊരുനേരത്തക്കരെ റാട്ടുതിരിപ്പവതാരോ??

------------------------------
ബാക്കിയറിയില്ല
ആര്‍ ക്കെങ്കിലും അറിയാമോ??

Sunday, October 14, 2007

മനസ്സിലുണ്ടായിരുന്നത്

കുന്നുമ്മേലുണ്ടൊരു ചൂട്ടാണൂ
കുഞ്ഞന്പൂന്‍റച്ചനോ പിന്നാരാന്നോ???

നാടന്‍ പാട്ട് - ഒരു ക്ളാസ്മുറിയില്‍ നിന്നും

കോയിക്കാവാതുക്കെ തീയിക്കുപോയപ്പോ
നത്തുകടിച്ചെന്‍റെ കയ്യൊടിഞ്ഞേ
കൊച്ചുപൂച്ചക്കിത്രപാലുകൊടുത്തപ്പോ
കൊച്ചുപൂച്ചനക്കി കൈനിവര്‍ ത്തേ.

ഗവ ഗേള്‍സ് ഹൈസ്കൂള്‍ തൊടുപുഴ

Thursday, October 11, 2007

യുവസംഗമ ഗീതം

മണ്ണില്‍ പണിയും കരങ്ങളുണ്ട്
മണ്ണുപോലൊട്ടുന്ന സ്നേഹമുണ്ട്
നാടന്‍ മനസ്സിന്‍റെ നേരുമുണ്ട്
നാട്ടറിവിന്‍റെ വെളിച്ചമുണ്ട്
നാടന്‍ കരുത്തിന്‍റെ വീറുമുണ്ട്
നാമൊന്നുണര്‍ന്നാല്‍ കുതിച്ചുപായാം...

ഒരു യുറീക്കാ കവിത

കുന്നിടിച്ചുനിരത്തുന്നയന്ത്രമേ
മണ്ണുമാന്തിയെടുക്കുന്ന കൈകളില്‍
പന്തുപോലൊന്നുകിട്ടിയാല്‍ നിറ്‍ത്തണേ
ഒന്നുകൂക്കിവിളിച്ചറിയിക്കണേ
പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്തുകായ്കും മരമായ് വളരുവാന്‍

കാലടി മോഹനകൃഷ്ണന്‍