paintedcolours

paintedcolours

Saturday, April 12, 2008



അച്ചുതണ്ട്

ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്പോള്‍
രാവും പകലും ഉണ്ടാകുന്നത്രേ

പക്ഷേ ഇപ്പോഴും ചിലര്‍ക്ക്
പകലും രാത്രിയും തമ്മില്‍ തിരിച്ചറിയുന്നില്ല.

അവര്‍ അച്ചുതണ്ടില്‍ കുത്തിയിരിപ്പാണത്രേ

എന്‍.സാനു
ആലപ്പുഴ

വഴി



വഴി എന്നൊന്നില്ല
നാം നടക്കുന്പോള്‍ തെളിയുന്നതാണ് വഴി

KM മല്ലിക
മലപ്പുറം

Friday, February 29, 2008

മനുഷ്യന്‍റെ ഓരോ കാര്യമേ....

രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടു
മുഷസെങ്ങും പ്രകാശിച്ചിടും
ദേവന്‍ സൂര്യനുദിക്കുമിക്കമലവും
ചാലേ വിടര്‍ന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി
മനോരാജ്യം തുടര്‍ന്നീടവേ
ദൈവത്തിന്‍ മനമാരുകണ്ടു
പിഴുതാന്‍ ദന്തീന്ദ്രനപ്പദ്മിനീം

മനുഷ്യന്‍റെ ഓരോ കാര്യമേ....

Sunday, February 17, 2008

ഇന്‍തിഫാദ


ഒരു വെടിയൊച്ചയില്‍ കുതറിയ പക്ഷിച്ചിറകിനേക്കാള്‍
വേഗത്തില്‍ വാക്കുകള്‍ മൌനപ്പെട്ടു പറന്നുപോയി.
ആകാശത്തിലെ ഇരുട്ട് മണ്ണിലേക്ക് കൊമ്പോട് കൊമ്പ് ഞാന്നുകിടന്നു.
ഇപ്പോള്‍ നിങ്ങള്‍ ഇരുട്ടത്ത് നായ് കോലം കെട്ടി പതിയിരിക്കുന്നു.
ഞങ്ങളുടെ കണ്ണുകള്‍ ചോദിക്കുന്നു നാവുകളും വാക്കുകളും ചോദിക്കുന്നു.

നിങ്ങളറിയുക ഇവിടെ തുടിച്ചുയരുന്ന കൈകള്‍ ഓരോകല്ല് കരുതുമെന്ന് എറിയുമെന്ന്
എഡിറ്റോറിയല്‍
ഇന്‍തിഫാദ

Sunday, November 4, 2007

മാറ്റമില്ലാത്ത ലോകം

ആമുഖം ...
ഇത് ഒരു മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍റെ പോസ്റ്ററിലെ വരികളാണ്....
കൂടെ വി എസ് അച്ചുതാനന്ദനും മോഹന്‍ലാല്‍ തലയില്‍കെട്ടും കെട്ടി ബുള്ളറ്റിലിരിക്കുന്ന പടവും.

വരികള്‍ ഇങ്ങനെ...

ഇവിടെ ഉള്ളതെല്ലാം മുന്‍പ് ഇവിടെ ഉണ്ടായിരുന്നതാണ്.
ഇനി ഉണ്ടാവുന്നതെല്ലാം ഇവിടെ ഉള്ളതുതന്നെ..
കടന്നുപോയവയെയെല്ലാം ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരും.
അങ്ങനെ മാറ്റം പോലും മാറ്റമില്ലാത്തതായിരിക്കും..

തക്കുടു

Thursday, October 25, 2007

മഞ്ഞുതുള്ളികള്‍

പുലര്‍കാലത്തില്‍ പുല്‍നാന്പുകളില്‍ തങ്ങുന്ന
മഞ്ഞുതുള്ളികളെ നോക്കിയിരിക്കാനായിരുന്നു എനിക്കിഷ്ടം
പുല്‍നാന്പുകളിലൂടെ ഊര്‍ന്നിറങ്ങാനായിരുന്നു മഞ്ഞുതുള്ളികള്‍ക്കിഷ്ടം
ഇപ്പോഴവ പുല്‍നാന്പുകളില്‍ വിശ്രമിക്കുന്നേയില്ല.

തീരത്തുനിന്നും

നിശയിലേകാന്തശയ്യയിലെന്തിനോ
നിറയുമെന്‍മിഴിപൂട്ടിക്കിടക്കവേ,
കരളിനുള്ളില്‍ പിടയ്ക്കുന്ന നോവിന്‍റെ
കനലുമെല്ലെയണയുവാന്‍ ശ്രമിക്കവേ
നേര്‍ത്തതെന്നലായൊഴുകിവന്നെത്തിയെന്‍
നീര്‍മിഴികളെ ചുണ്ടോടുചേര്‍ത്തതും
കാത്തുവെച്ചൊരെന്‍ മൂകസ്വപ്നങ്ങളെ
കോര്‍ത്തുനീനിന്‍റെ മാറോടണച്ചതും
മൃദുനിലാവിന്‍റെ നിശ്വാസ സൌരഭം
പടരുമെന്‍കിനാവുകള്‍ മാത്രമോ?

സബിത ശ്രീ

Wednesday, October 17, 2007

വേറെ ഒരെണ്ണം

നേരം പോയൊരുനേരത്തക്കരെ റാട്ടുതിരിപ്പവതാരോ??

------------------------------
ബാക്കിയറിയില്ല
ആര്‍ ക്കെങ്കിലും അറിയാമോ??

Sunday, October 14, 2007

മനസ്സിലുണ്ടായിരുന്നത്

കുന്നുമ്മേലുണ്ടൊരു ചൂട്ടാണൂ
കുഞ്ഞന്പൂന്‍റച്ചനോ പിന്നാരാന്നോ???

നാടന്‍ പാട്ട് - ഒരു ക്ളാസ്മുറിയില്‍ നിന്നും

കോയിക്കാവാതുക്കെ തീയിക്കുപോയപ്പോ
നത്തുകടിച്ചെന്‍റെ കയ്യൊടിഞ്ഞേ
കൊച്ചുപൂച്ചക്കിത്രപാലുകൊടുത്തപ്പോ
കൊച്ചുപൂച്ചനക്കി കൈനിവര്‍ ത്തേ.

ഗവ ഗേള്‍സ് ഹൈസ്കൂള്‍ തൊടുപുഴ